ത്യാഗത്തിന്‍റെയും വിശുദ്ധിയുടെയും സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാ‍ഴം ആചരിക്കുന്നു

ലോകത്തെങ്ങുമുള്ള ക്രൈസ്തവര്‍ വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ ഇന്ന് പെസഹ വ്യാ‍ഴം ആചരിക്കും. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താ‍ഴത്തിന്‍റെ ഓര്‍മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ പെസഹ വ്യാ‍ഴം ആചരിക്കുന്നത്.

ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും.

പ്രത്യേക പ്രാര്‍ത്ഥനകളും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News