ഇഡി ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി; കേരളത്തിലേത് കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് ഇടപെട്ട തെരഞ്ഞെടുപ്പെന്നും കാരാട്ട്

ബിജെപിയിലേക്കുള്ള മറ്റുപാര്‍ട്ടി അംഗങ്ങളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായാണ് ഇഡി ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎൾ പൊ‍ളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രാചരണത്തിനായി പാലക്കാടെത്തിയ കാരാട്ട് പാലക്കാട് പ്ര്സ് ക്ലബ്ബില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു.

കേന്ദ്ര സര്‍ക്കാറിന് കീ‍ഴിലുള്ള ഒരു അന്വേഷണ ഏജന്‍സിയാണ് ഇഡിയെന്നും സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാല്‍ മാത്രമാണ് ഇഡിയുടെ ചുമതല. കേന്ദ്ര അഭ്യന്ത്ര മന്ത്രാലയത്തിന്‍റെ കീ‍ഴിലുള്ള ഒരു അന്വേഷണ സംഘം മാത്രമാണ് അവര്‍ക്ക് പൊലീസിന്‍റെ അധികാരങ്ങളൊന്നും തന്നെയില്ലെന്നും ഈ ഏജന്‍സികളെ ഉപയോഗിച്ച് പലയിടങ്ങളില്‍ നിന്നായി നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും കാരാട്ട് പറഞ്ഞു.

കേന്ദ്ര ഏജൻസികൾ നേരിട്ട്‌ ഇടപെട്ട ഒരു തെരഞ്ഞെടുപ്പാണിത്‌. കേരളത്തിൽ ഇഡി ഡയറക്ടർക്ക്‌ ചുമതല ഒരുവർഷം നീട്ടി നൽകി. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ എതിർക്കുന്ന രമേശ് ചെന്നിത്തല ഇവിടെ കേന്ദ്ര ഏജൻസികൾക്കുമേൽ സമ്മർദം ചെലുത്തുന്നു.

പൊതുസ്വത്ത്‌ വിറ്റുതുലയ്‌ക്കുന്നതിലെ പ്രതിയാണ്‌ പ്രധാനമന്ത്രി. കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ 46 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കി. കോൺഗ്രസും ബിജെപിയും നുണപ്രചാരണം നടത്തുകയാണെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here