തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍വോട്ട് ഇന്ന് ആരംഭിക്കും

തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടുകൾ ഇന്ന് മുതൽ ആരംഭിക്കും. വോട്ട് രേഖപ്പെടുത്താനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകൾ ഓരോ മണ്ഡലത്തിലും ക്രമീകരിച്ചിട്ടുണ്ട്.

വോട്ട് രേഖപ്പെടുത്താൻ എത്തേണ്ട സമയവും സ്ഥലവും തീയതിയും അർഹരായ വോട്ടർമാരെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ എസ്.എം.എസ് മുഖേനയോ പത്രമാധ്യമങ്ങൾ മുഖേനയോ അറിയിക്കും.

ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കാത്ത പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റൽ ബാലറ്റ് തപാൽ മാർഗം അയക്കാം.

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ നേരത്തെ പൂർത്തിയായതിനാലാണ് പരിശീലന കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ടിയിരുന്ന ഫെസിലിറ്റേഷൻ സെൻററുകൾ മണ്ഡലങ്ങളിൽ പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News