പറഞ്ഞ പണിതന്നെയാണോ എടുക്കുന്നതെന്നതില്‍ കോടതിക്കും സംശയമുണ്ട്; എന്‍ഫോഴ്‌സ്‌മെന്റിനെതിരെ കെജെ ജേക്കബ്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളെ കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് തുടരാമെന്ന ഹൈക്കോടതി നിരീക്ഷണത്ത ചൂണ്ടിക്കാട്ടിയാണ് കെ ജെ ജേക്കബിന്റെ പ്രതികരണം.

എന്തിനു വരാന്‍ പറഞ്ഞോ ആ പണിയല്ല ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് കോടതിയ്ക്കു പോലും സംശയം. അല്ലെങ്കില്‍ നിയമപരമായി കേസന്വേഷിക്കുന്ന ഏജന്‍സിയ്ക്ക്തിരെ കേസെടുത്തു അന്വേഷണം നടത്താന്‍ ഒരു കോടതിയും സമ്മതിക്കില്ല. എന്നും കെജെ ജേക്കബ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന നീക്കത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കൊട്ടേഷൻ സംഘത്തെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രിയല്ലേ, ഇപ്പോൾ എന്തിനാണ് കിടന്നു മോങ്ങുന്നത് എന്ന് ചോദിക്കുന്ന…

Posted by KJ Jacob on Wednesday, 31 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel