കുറേക്കാലം നോക്കിയില്ലേ വല്ലതും നടന്നോ, ഇനിയും ശ്രമിച്ചോളു പിണറായി ഇവിടെ ഇങ്ങനെ തന്നെയുണ്ട്; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മുല്ലപ്പള്ളിയുടെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെയും മകളെയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് ഇന്നലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കുറേക്കാലമായില്ലേ നോക്കുന്നു. മുല്ലപ്പള്ളി ആഭ്യാന്തര സഹമന്ത്രിയായിരുന്നപ്പോള്‍ കുറേ നോക്കിയതല്ലേ വല്ലതും നടന്നോ ഇനിയും നോക്കിക്കോളു പിണറായി വിജയന്‍ ഇവിടെ ഇങ്ങനെ തന്നെ കാണുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അന്വേഷണമെന്ന ഓലപ്പാമ്പുകാട്ടി ആരും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടതുപക്ഷത്തിനെതിരെ വികസന വിരോധികള്‍ സംസ്ഥാനതല ഐക്യമുണ്ടായിരിക്കുകയാണെന്നും. ഇവര്‍ക്കുള്ള മറുപടിയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോമണിക്കൂറിലും ഇക്കൂട്ടര്‍ പുതിയ ആരോപണങ്ങളുമായാണ് രംഗത്തെത്തുന്നത് എന്നാല്‍ രാജ്യത്ത് എറ്റവും അ‍ഴിമതി കൂടിയ സംസ്ഥാനമായി കണ്ടെത്തിയത് രാജസ്ഥാനാണ് ആ രാജസ്ഥാന്‍ ഭരിക്കുന്നത് യുഡിഎഫാണ് എന്നാല്‍ എറ്റവും കുറവ് അ‍ഴിമതി കണ്ടെത്തിയ കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെന്നും ബൊഫേ‍ഴ്സ് മുതല്‍ പാമോയില്‍വരെയുള്ള അ‍ഴിമതി നടത്തിയവരാണ് ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രം ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കേരളത്തിന്‍റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1984 ൽ സിഖ് കൂട്ടക്കൊല നടത്തിയത് കോൺഗ്രസാണ്. ഗുജറാത്തിൽ മുസ്ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വത്തെ നലക്കിയത് ബി ജെ പിയും ഇവര്‍ സർക്കാരിന് എതിരായി ഉയര്‍ത്തിയ ഒരു ആരോപണവും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആരോപണം ഉന്നയിച്ചവരുടെ വിശ്വാസ്യതയാണ് തകർന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുധങ്ങൾ അണിയറയിൽ തയ്യാറാകുന്നു എന്നാണ് വിവരം എൽ ഡി എഫ് നേതാക്കളെയും കുടുംബത്തെയും നീചമായി വ്യക്തിഹത്യ ചെയ്യുന്നു എന്നാല്‍ വികസന വിരോധികളെ കേരളത്തിലെ ജനത മൂലക്കിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ‍ഴക്കടല്‍ മത്സ്യബന്ധനത്തില്‍ റദ്ദാക്കിയ ധാരണാപത്രം റദ്ദാക്കിയിട്ടില്ല എന്ന് പ്രചരിപ്പിക്കുന്നത് ബോധപൂർവം തീരദേശ ജനതയെ തെറ്റിദ്ദരിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here