സച്ചിന്‍ പൈലറ്റിനെ കേരളത്തില്‍ പ്രചാരണത്തിലെത്തിക്കുകവ‍ഴി കോണ്‍ഗ്രസ് കേരളത്തിലെ അണികള്‍ക്ക് നല്‍കുന്ന സന്തേശമെന്ത് ?

കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരാൻ നേതാക്കൾ പരസ്പരം മത്സരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രിയായിരിക്കെ ബിജെപി യിലെത്താൻ ശ്രമിച്ച സച്ചിൽ പൈലറ്റിനെത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിക്കുന്നതിലൂടെ കോൺഗ്രസ് അണികൾക്ക് നൽകുന്ന സന്ദേശം വ്യക്തമാകുകയാണ്.

ഒൻപതു മാസം മുൻപ് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായും ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചിരുന്നതിനിടെ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറാനൊരുങ്ങിയയാളാണ് സച്ചിൻ പൈലറ്റെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് തന്നെ അന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനും നിയമസഭയിലെ മുപ്പതോളം കോൺഗ്രസ് എംഎൽഎമാരെ തന്റെ ഒപ്പം ബിജെപിയിൽ കൊണ്ടുപോകാനും പൈലറ്റ് ശ്രമിച്ചിരുന്നു.

തനിക്കൊപ്പം ബിജെപിയിൽ വന്നാൽ 30 കോടി രൂപ നൽകാമെന്ന് പൈലറ്റ് വാഗ്ദാനംചെയ്തതായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ഗിരിരാജ മലിംഗയും അന്ന് തുറന്ന് പറഞ്ഞിരുന്നു.

അവസാനഘട്ടത്തിൽ ശ്രമങ്ങൾ പാളിയതോടെയാണ് സച്ചിൻ പൈലറ്റിന്റെ ബിജെപി പ്രവേശനം അന്ന് നടക്കാതെ പോയത്.

ഉത്തരേന്ത്യയിലെ ശൈലി ആവർത്തിച്ച് കേരളത്തിലും കോൺഗ്രസ് നേതാക്കൾ ഓരോ ദിവസവും ബിജെപിയിലേക്ക് കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ് തെരഞ്ഞെടുപ്പടുത്ത ഘട്ടത്തിൽ സംസ്ഥാനത്തുള്ളത്.

ഇടതുപക്ഷത്തിനെതിരായി ഈ തെരഞ്ഞെടുപ്പിലും കോലീബി സഖ്യമുണ്ടാകുമെന്നും ബിജെപിക്ക് സ്ഥാനാർത്ഥികളില്ലാത്ത മൂന്ന് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടത്താൻ കോൺഗ്രസും ബി ജെ പിയും ധാരണയിലെത്തിയതായും മുതിർന്ന ബി ജെ പി നേതാക്കൾ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ ഇപ്പോഴും സംഘപരിവാർ ആശയത്തെ മനസ്സിൽ സൂക്ഷിക്കുന്ന അതേ സച്ചിൻ പൈലറ്റിനെത്തന്നെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിച്ചിരിക്കുന്നതിലൂടെ ഇരുമുന്നണികളും തമ്മിലുള്ള ധാരണ കൂടുതൽ വ്യക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News