ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം ; കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവാ

ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവ. സംവരണ വിഷയം മുന്‍ ഭരണാധികാരികള്‍ വാഗ്ദാനത്തിലൊതുക്കിയത്തില്‍ വേദനയുണ്ടാക്കിയെന്നും ക്ലിമീസ് കാതോലിക്കാബാവാ വ്യക്തമാക്കി.

ഇച്ഛാശക്തി കൊണ്ട് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സംവരണം നടപ്പിലാക്കിയ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ക്ലിമീസ് കാതോലിക്കാബാവാ ഇക്കാര്യം വെലിപ്പെടുത്തിയത്.

സര്‍ക്കാരിനും, മുഖ്യമന്ത്രിക്കുമുള്ള പ്രശംസ മലങ്കര കാതോലിക്ക മുഖ മാസികയായ മലങ്കര നാദത്തിലാണ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവ രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News