രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72330 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 40382 പേര്‍ രോഗമുക്തരായപ്പോള്‍ 459 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെ രാജ്യം കണ്ട പ്രതിദിന രോഗ ബാധയുടെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 5,84,055 ആയി. മഹാരാഷ്ട്രയില്‍ മാത്രം 39544 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു. 227 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിതീകരിച്ചത്.

അതേസമയം, രാജ്യത്തെ 45 വസസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ക്ക് cowin.gov.in സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ 3 മണിക്ക് ശേഷം വാക്‌സിന്‍ സെന്ററുകളില്‍ എത്തി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം. കേന്ദ്രമന്ത്രി പിയുഷ് ഘോഷല്‍ ഉത്തര്‍പ്രദേശ് മന്ത്രി ബ്രജേഷ് ഉള്‍പ്പടെയുള്ളവര്‍ ഇന്ന് വാക്സിന്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News