ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി ; മുഖ സാദൃശ്യം ഉള്ള ഇരട്ടകളെ ചെന്നിത്തല ഇരട്ട വോട്ടാക്കി

ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി. മുഖ സാദൃശ്യം ഉള്ള ഇരട്ടകളെയാണ് ചെന്നിത്തല ഇരട്ട വോട്ടാക്കി കാണിച്ചത്. ഇതോടെ ചെന്നിത്തലയ്‌ക്കെതിരെ പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

തങ്ങള്‍ ഇരട്ടകളാണെന്നും ചെന്നിത്തല തങ്ങളെയാണ് ഇരട്ടവോട്ടെന്ന് ച്ത്രീകരിച്ച് ജനങ്ങള്‍ക്കുമുന്നില്‍ കാണിച്ചതെന്നും വെളിപ്പെടുത്തിക്കൊണ്ട് ഇരട്ട സഹോദരങ്ങള്‍ ഫേസ്ബുക്കിലുള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ഇരട്ട വോട്ടായി പ്രതിപക്ഷ നേതാവ് വ്യാഖ്യാനിച്ച ഇരട്ട സഹോദരങ്ങളായ കോതമംഗലത്തെ  അക്ഷയും അഭിഷേകും നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ്.

കണ്ണൂരില്‍ നിരവധി ഇരട്ട സഹോദരങ്ങളാണ് ചെന്നിത്ത ചൂണ്ടിക്കാട്ടിയ പട്ടികയിലുള്ളത്. പയ്യന്നൂരില്‍ സര്‍ക്കാര്‍ ജീവനക്കാരായ സഹോദരങ്ങളുംഇരട്ട വോട്ട് പട്ടികയില്‍ ഇടം നേടി. ഇതോടെ ചെന്നിത്തലയുടെ ഈ ആരോപണവും പൊളിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here