ദാദ സഹേബ് ഫാല്‍കെ പുരസ്‌കാരം രജനികാന്തിന്

51ാമത് ദാദ സഹേബ് ഫാല്‍കെ പുരസ്‌കാരം രജനികാന്തിനു ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ് ദാദ സഹേബ് പുരസ്കാരം. അര നൂറ്റാണ്ട്കാലത്തെ സമഗ്ര സംഭവനയ്ക്കാണ് രജനികാന്തിന് പുരസ്‌കാരം ലഭിച്ചത്.

നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ രജനികാന്ത് നല്‍കിയ സംഭാവന വളരെ ശ്രദ്ധേയമാണെന്ന് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ആശ ബോസ്ലെ, മോഹന്‍ലാല്‍ ശങ്കര്‍ മഹാദേവന്‍ ഉള്‍പ്പെട്ട ജൂറിയാണ് രജനികാന്തിന്റെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ദാദ സഹേബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ച പന്ത്രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരനാണ് രജനീകാന്ത്. ഡോ. രാജ്കുമാര്‍, അക്കിനേനി നാഗേശ്വര്‍ റാവു, കെ ബാലചന്ദര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കാണ് ഇതിനുമുമ്പ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News