സ്ത്രീ സുരക്ഷയില്ലാത്ത യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ; ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 19 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. 19 കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 3 അംഗ സംഘം കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. പീഡനത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അതേസമയം, സ്വന്തം സംസ്ഥാനത്തെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെയാണ് യോഗി അദിത്യനാഥ് യുപി മാതൃകയാക്കണമെന്ന പ്രചാരണവുമായി കേരളത്തിലെത്തുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോയ പെണ്‍കുട്ടിയെ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടിയും ഭര്‍ത്താവും മോട്ടോര്‍ സൈക്കിളില്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുമ്പോള്‍ മൂന്ന് പേര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്തു. അതിന്‌ശേഷം, അടുത്തുള്ള വനമേഖലയിലേക്ക് കൊണ്ടുപോകുകയും ഭര്‍ത്താവിന്റെ മുന്നില്‍ വെച്ചു പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നത്.

മൂന്നുപേരും ഊഴം വെച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പതിനായിരം രൂപയും പെണ്‍്കുട്ടിയുടെ കമ്മലുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും മൂവര്‍സംഘം കവര്‍ന്നതായും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍, സംഭവത്തില്‍ പ്രതിഷേധം ശക്തമായി. യോഗി ആദിത്യനാഥിന്റെ യുപിയില്‍ സ്ത്രീകള്‍ക്ക് നേരെ തുടരെ പീഡനങ്ങള്‍ ആരങ്ങേറിയിട്ടും സ്ത്രീസുരക്ഷ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്വന്തം സംസ്ഥാനത്തെ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെയാണ് യുപിഎ മാതൃകയാക്കണമെന്ന പ്രചരണവുമായി യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here