ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. വോട്ട് ചെയ്യാനെത്തിയ സിപിഐഎം പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.

ദേബ്ര മണ്ഡലത്തില്‍ ബിജെപി തൃണമൂല്‍ കൈയ്യേറ്റം. അതേ സമയം മികച്ച പൊളിങാണ് ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത്. മമത ബാനര്‍ജിയുള്‍പ്പെടെ നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.

ആദ്യഘട്ടത്തിലെത്തുപോലെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും രണ്ടാംഘട്ടത്തില്‍ അക്രമസംഭവങ്ങള്‍ ആണ് ഉണ്ടാകുന്നത്. ഗട്ടല്‍ മേഖലയില്‍ സിപിഐഎം പ്രവര്‍ത്തകരെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞു.

റോഡ് ബ്ലോക്ക് ചെറുത്തുകൊണ്ടാണ് സിപിഐഎം പ്രവര്‍ത്തകരെ തടഞ്ഞത്. പിന്നീട് പോലീസ് എത്തി തൃണമൂല്‍ പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു. വ്യാപക ബൂത്തു പിടിത്തമുണ്ടെന്നും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുവെന്നും ആരോപണമുണ്ട്.

ദേബ്ര മണ്ഡലത്തില്‍ ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യേറ്റമുണ്ടായി. ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 800 ഓളം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നെങ്കിലും ഭേദപ്പെട്ട പോളിംഗ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഉച്ചവരെ 50 ശതമാനത്തോളം വോട്ടിംഗ് രേഖപ്പെടുത്തി. മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമിലും ശക്തമായ മത്സരമാണ് നടക്കുന്നത്. അസമില്‍ 39 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും പുരോഗമിക്കുകയാണ്.

ഉച്ചവരെ 40 ശതമാനത്തോളം പൊളിങ്ങാണ് അസമില്‍ രേഖപ്പെടുത്തിയത്. മന്ത്രിമാരായ പിജുഷ് ഹസാരിക, പരിമല്‍ശുക്ല ബൈദ്യ, ബാബേഷ് കലിത എന്നിവരും, ഡെപ്യൂട്ടി സ്പീക്കര്‍ അമിനുള്‍ ഹഖും ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് മത്സര രംഗത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News