വയനാട്ടില്‍ മുസ്ലീം ലീഗിനെ പരസ്യമായി അപമാനിച്ച് രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോ

വയനാട്ടില്‍ മുസ്ലീം ലീഗിനെ പരസ്യമായി അപമാനിച്ച് രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോ. ലീഗ് കൊടികള്‍ പൊതുയോഗത്തിലും റോഡ് ഷോയിലും ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി.

പൊതുയോഗത്തിനെത്തിച്ച കൊടികള്‍ പ്രവര്‍ത്തകര്‍ തിരിച്ചുകൊണ്ടുപോയി.സംഭവത്തില്‍ പ്രതിഷേധം പുകയുകയാണ് യു ഡി എഫില്‍.കോണ്‍ഗ്രസ് ബിജെപി ധാരണ പരസ്യമായി നിലനില്‍ക്കുന്ന മണ്ഡലം കൂടിയാണ് മാനന്തവാടി.

നിശ്ചിതസമയത്ത് ആളെത്താത്തത് കാരണം ഒന്നരമണിക്കൂര്‍ വൈകിയാണ് റോഡ് ഷോ അരംഭിച്ചത്.പരിപാടിയില്‍ ആദ്യമുണ്ടായിരുന്ന ലീഗ് കൊടികള്‍ പെട്ടെന്ന് ഇല്ലാതായി.മറ്റ് ഘടകകക്ഷികളുടേയും കോണ്‍ഗ്രസിന്റേയും കൊടികള്‍ നിറഞ്ഞു.കൊടികള്‍ മാറ്റാന്‍ ചില നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുകയായിരുന്നു.

ലോക് സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശ്ശനങ്ങളില്‍ കൂടുതലുണ്ടായിരുന്നത് ലീഗിന്റെ കൊടികളാണ്.എന്നാലിത് മറ്റ് സംസ്ഥാനങ്ങളില്‍ തിരിച്ചടിയാകുമെന്ന് പ്രചാരണമുണ്ടായി.

പിന്നീട് പലപ്പോഴായി രാഹുല്‍ വയനാട്ടിലെത്തിയപ്പോള്‍ ലീഗ് കൊടികള്‍ നിയന്ത്രിച്ചു. അതേ സാഹചര്യം തന്നെയാണ് മാനന്തവാടിയിലുമുണ്ടായത്. കൊടികള്‍ മാറ്റാന്‍ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയതിനെതുടര്‍ന്ന് ചുരുട്ടിതിരിച്ചുകൊണ്ടുപോവുന്ന പ്രവര്‍ത്തകരുടെ ദൃശ്യമാണിത്.

നിര്‍ദ്ദേശത്തിന് പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ കൂട്ടമായി യോഗത്തില്‍ നിന്ന് വിട്ടുപോയി.മാനന്തവാടിയിലെ പല ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്തുമില്ല.

അതേസമയം യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ജയലക്ഷ്മിയുടെ വിജയത്തിനായി പരസ്യമായ കോണ്‍ഗ്രസ് – ബിജെപി ധാരണ നിലനില്‍ക്കുന്ന മണ്ഡലം കൂടിയാണ് മാനന്തവാടി.

ഇതില്‍ മുസ്ലിം ലീഗില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്.ഇതിനിടെയാണ് പൊതുയോഗത്തിലെ പരസ്യമായ അപമാനം.സംഭവത്തില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധമുയര്‍ന്നതോടെ എന്ത് നിലപാട് സ്വീകരിക്കണമെന്നറിയാതെ കുഴയുകയാണ് ലീഗ് നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here