ചീഫ് സെക്രട്ടറി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് കോവാക്സിന്‍ എടുത്തത്.

അടുത്ത ഒന്നരമാസത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 45 വയസ് പൂര്‍ത്തിയായ എല്ലാവരും വാക്സിന്‍ എടുക്കണം.

കോവിഡ് പ്രതിരോധത്തിന് വാക്സിനേഷന്‍ പ്രധാനമാണ്. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel