ശബരിനാഥന്‍റെ വാഹന പര്യടനത്തിനിടെ യുവാവിന് ദാരുണാന്ത്യം

ശബരിനാഥന്‍റെ പര്യയടനത്തിന്റെ ഭാഗമായി പങ്കെടുത്ത യുവാവിന് ദാരുണ അന്ത്യം. ആര്യനാട്, ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്. ആര്യനാട് പാലേക്കോണത്താണ് സംഭവം.

ശബരിനാഥും കുറച്ച് പ്രവര്‍ത്തകരും ചാമവിള ഭാഗത്ത് പര്യയടനം നടത്തുന്നതിടെ മറ്റു പ്രവര്‍ത്തകരും കാറും തൊട്ടടുത്ത സ്ഥീകരണസ്ഥലമായി പാലേക്കോണത്ത് എത്തിയിരുന്നു. സംഭവം നടന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പുറകിലെ ഡോര്‍ തുറക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.

അതേസമയം ഇടിയുടെ ആഘാതത്തില്‍ യുവാവ് തെറിച്ച് പിന്നില്‍ വരികെയായിരുന്ന കെ.എസ്.ആര്‍.ടി ബസിനടിയില്‍ വീഴുകയായിരുന്നു. ഉടന്‍ പ്രവര്‍ത്തകര്‍ ഇയാളെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചു ശേഷം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News