സൂര്യയ്ക്ക് അഭിനന്ദനമര്‍പ്പിച്ച് ദേവ; രജനീകാന്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് മമ്മൂക്ക

51-ാമത് ദാദ സഹേബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ച രജനികാന്തിന് അഭിനന്ദവുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂക്ക അഭിനന്ദനം അറിയിച്ചത്.

സൂര്യയ്ക്ക് ദേവയുടെ അഭിനന്ദനം എന്നാണ് മമ്മൂക്ക ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമ ദളപതിയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ദേവയെന്നും രജനീകാന്തിന്റെ പേര് സൂര്യ എന്നുമായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ് ദാദ സഹേബ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലത്തെ സമഗ്ര സംഭവനയ്ക്കാണ് രജനികാന്തിന് പുരസ്‌കാരം ലഭിച്ചത്.

ആശ ബോസ്ലെ, മോഹന്‍ലാല്‍ ശങ്കര്‍ മഹാദേവന്‍ ഉള്‍പ്പെട്ട ജൂറിയാണ് രജനികാന്തിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ദാദ സഹേബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ച പന്ത്രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരനാണ് രജനീകാന്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News