ഝാൻസിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടതിൽ  മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി

ഝാൻസിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടതിൽ  മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി. പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചതിന്റെ അടക്കം വിശദാംശങ്ങൾ കൈമാറാനാണ് നിർദേശം.

മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ മാസം 19നായിരുന്നു കന്യാസ്ത്രികൾക്ക് നേരെ  എബിവിപി പ്രവർത്തകരുടെ അക്രമം ഉണ്ടായത്.

അക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന് തെളിഞ്ഞതോടെ വിഷയം ഒതുക്കിതീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നതിനിടയിലാണ് മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ റിപ്പോർട്ട്‌ തേടിയത്.

കന്യാസ്ത്രീകൾ അക്രമിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു റെയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ നിലപാട്.

എബിവിപി പ്രവർകാരാണ് അക്രമതിന് പിന്നിലെന്ന് തെളിഞ്ഞിട്ടും ഇതുവരെ പ്രതികൾക്കെതിരെ നടപടി എടുക്കാൻ യുപി പോലിസ് തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News