തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിച്ച സമ്മാനത്തിന് നന്ദി പറഞ്ഞ് മന്ത്രി ശൈലജ ടീച്ചര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിച്ച സമ്മാനത്തിന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല സ്ഥലങ്ങളില്‍ നിന്നും പലതരം ഉപഹാരങ്ങള്‍ സ്നേഹപൂര്‍വം തരാറുണ്ട്.

എന്റെ ഛായചിത്രങ്ങളാണ് കൂടുതലും തരുന്നത്. അവയെല്ലാം തന്നെ എനിക്കേറെ വിലപ്പെട്ടതാണ്.

എല്ലാം വീട്ടിലെ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് നിധീഷ് തന്ന ഉപഹാരം വളരെ കൗതുകകരമായ ഒന്നായിരുന്നു.

പെന്‍സില്‍ മുനയില്‍ തീര്‍ത്ത എന്റെ പേരായിരുന്നു അത്. കൗതുകം തോന്നുന്ന ഒരു ഉപഹാരം ആയിരുന്നു അത്. നിതീഷിന് എല്ലാവിധ ആശംസകളുമെന്നും ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News