റുബീനയുടെ ചുവരെഴുത്തുകണ്ട് അമ്പരന്ന് എം ബി രാജേഷ് ; പുറകേ അഭിനന്ദനവും

തൃത്താല പഞ്ചായത്തിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയ എം ബി രാജേഷ് ചുവരുകള്‍ കണ്ട് അമ്പരന്നു. തന്റെ ചിത്രങ്ങള്‍കൊണ്ട് പഞ്ചായത്തിലെ ചുവരുകള്‍ മനോഹരമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥിനിയായ റുബീന.

ചുമരില്‍ പ്രചരണ ചിത്രം വരച്ചു കൊണ്ടിരിക്കുന്ന റുബീനയെ കണ്ട എം ബി രാജേഷ് മതിയാവോളം അഭിനന്ദിച്ചു. റുബീനയുടെ വാപ്പ ഷാജഹാനും അപ്പോള്‍ ഒപ്പമുണ്ടായിരുന്നു.

ശങ്കരാചാര്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടിടിസി വിദ്യാര്‍ത്ഥിനിയാണ് റുബീന. സ്വീകരണ ചടങ്ങില്‍ വെച്ച് സ്വയം തയ്യാറാക്കിയ ബോട്ടില്‍ ആര്‍ട്ട് എം ബി രാജേഷ സമ്മാനമായി നല്‍കിയാണ് റുബീന മടങ്ങിയത്.

എംബി രാജേഷ് തന്റെ ഫേസ്ബുക്കിലാണ് റുബീനയോടുള്ള നന്ദിയും ഒപ്പം അഭിനന്ദനവും രേഖപ്പെടുത്തിയിരിക്കുന്നത്.

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തൃത്താല പഞ്ചായത്തിലെ മാട്ടായ നോര്‍ത്തിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയപ്പോളാണ് ചുമരില്‍ പ്രചരണ ചിത്രം വരച്ചു കൊണ്ടിരിക്കുന്ന റുബീനയെ കണ്ടത്. വാപ്പ ഷാജഹാനും ഒപ്പമുണ്ടായിരുന്നു.
ശങ്കരാചാര്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടിടിസി വിദ്യാര്‍ത്ഥിനിയാണ് റുബീന. സ്വീകരണ ചടങ്ങില്‍ വെച്ച് സ്വയം തയ്യാറാക്കിയ ബോട്ടില്‍ ആര്‍ട്ട് എനിക്ക് സമ്മാനമായി നല്‍കി.
റുബീനക്ക് അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here