തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ പോസ്റ്റൽ വോട്ട് ഇന്ന് മുതൽ

നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇന്ന് മുതല്‍ വോട്ട് രേഖപ്പെടുത്താം.

വോട്ടുളള മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്ന് വരെയാണ് ഇതിനുള്ള സൗകര്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചു.

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം. സമ്മതിദായകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ (EPIC Card) തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ നിര്‍ബന്ധമായും കൈയില്‍ കരുതണം.

പോസ്റ്റല്‍ ബാലറ്റിനൊപ്പമുളള ഡിക്ലറേഷന്‍ സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറുടെ സേവനം സെന്ററില്‍ ഏര്‍പ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here