തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോസ്റ്റൽ വോട്ട് ചെയ്ത സംഭവം; എൽ ഡി എഫ്  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടറെ സ്വാധീനിച്ച് പോസ്റ്റൽ വോട്ട് ചെയ്ത സംഭവത്തിൽ എൽ ഡി എഫ്  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

നഗരസഭ 57-ാം ബൂത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബി എൽ ഒയുടെ നേതൃത്വത്തിൽ 80 വയസ്സ് കഴിഞ്ഞ വർക്കായുള്ള പോസ്റ്റൽ വോട്ടുകൾ ചെയ്യിക്കാനെത്തിയപ്പോ‍ഴാണ് സംഭവം.

യുഡിഎഫ് നേതാവും നഗരസഭാ കൗൺസിലുമായ നവാസ് മുണ്ടകത്തിൽ നിയമം ലംഘിച്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വോട്ട് ചെയ്യുകയായിരുന്നു.

ഈ സംഭവത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വയു പ്രതിഭയുടെ ചീഫ് ഏജൻ്റായ അഡ്വ കെ എച്ച് ബാബുജാൻ തെരഞ്ഞെടുപ്പ് കമ്മീഷനും, റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News