കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുയാത്രക്കാരിൽനിന്ന് 37 ലക്ഷത്തോളം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ചൊവ്വാഴ്ച രാത്രി ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ പയ്യന്നൂർ രാമന്തളി സ്വദേശി റൗഫ് മുഹമ്മദ്, കാസർകോട് തുരുത്തി സ്വദേശി ഫറൂഖ് എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്.

റൗഫ് മുഹമ്മദിൽനിന്ന് കാലിലെ സോക്സിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 131 ഗ്രാം ചെയിൻരൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്.

ഫറൂഖിൽനിന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ പേസ്റ്റ് രൂപത്തിലുള്ള 676 ഗ്രാം സ്വർണവും പിടിച്ചു. കഴിഞ്ഞദിവസം ഷാർജയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽനിന്ന് 44 ലക്ഷം രൂപയുടെ സ്വർണം പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News