തലശേരിയില്‍ ബിജെപിയുടെ പിന്തുണ വേണ്ട; തുറന്നടിച്ച് സ്വതന്ത്രസ്ഥാനാര്‍ഥി നസീര്‍

ബിജെപിയുടെ പിന്തുണ വേണ്ടെന്ന് തുറന്നടിച്ച് തലശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സി ഒ ടി നസീര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കാസര്‍ഗോട്ട് പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ലെന്നും നസീര്‍ പറഞ്ഞു.

തലശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ നാമനിര്‍ദേശപത്രിക തള്ളിപ്പോയതോടെയാണ് നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നല്‍കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ബിജെപി പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് നസീര്‍ വ്യക്തമാക്കി.

പിന്തുണയ്ക്കാം എന്ന് പ്രഖ്യാപിച്ചതല്ലാതെ ബിജെപിയുടെ പിന്തുണ പ്രചാരണങ്ങളിലൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നസീര്‍ പറഞ്ഞു.

തടിയൂരാന്‍ വേണ്ടിയാണ് ബിജെപി തനിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News