‘സൈക്കിളിലെത്തി’ കോഴിക്കോടൻ സ്‌നേഹം

ഖൽബ്‌ നിറയെ നന്ദിയുമായി വി കെ പ്രശാന്തിന്‌ അരികിൽ ‘സൈക്കിൾ ചവിട്ടിയെത്തി കോഴിക്കോടൻ സ്‌നേഹം.’ സഹീർ അബ്ദുൾ ജബ്ബാറാണ്‌ പ്രകടനപത്രികയിൽ സൈക്ലിങ്ങിന്‌ പരിഗണന നൽകിയ എൽഡിഎഫിനും അതിനായി പരിശ്രമിച്ച പ്രശാന്തിനോടുമുള്ള ‘മൊഹബത്തുമായി ’കോഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ സൈക്കിളിൽ വന്നത്‌.

ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ കോഴിക്കോട്ടായിരുന്നു ഫ്‌ളാഗ്‌ ഓഫ്‌. ബുധനാഴ്‌ച പുലർച്ചെ നാലിന്‌ തലസ്ഥാനത്ത്‌ എത്തി. ആകെ 19 മണിക്കൂർ. തലസ്ഥാനത്ത്‌ എത്തിയ സഹീർ നേരെ ശാസ്‌തമംഗലത്തെ ‘ബ്രോ’യുടെ ഓഫീസിലേക്ക്‌ കുതിച്ചു. സൈക്ലിങ്‌ പ്രചരിപ്പിക്കാൻ മേയർ, എംഎൽഎ എന്നീ നിലകളിൽ നടത്തിയ ഇടപെടലുകൾക്ക്‌ നന്ദി പറയുകയായിരുന്നു ലക്ഷ്യം. നന്ദി വാക്കുകളിൽ മാത്രം ഒതുങ്ങിയില്ല സ്‌നേഹം. സൈക്കിളിന്റ മാതൃകയും വി കെ പിക്ക്‌ സമ്മാനമായി നൽകി. തിരികെ പ്രശാന്തും നൽകി ഒരു സമ്മാനം.

‘‘സൈക്ലിങ്‌ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മൂന്ന്‌ മുന്നണികളെയും സമീപിച്ചിരുന്നു. എന്നാൽ, എൽഡിഎഫ്‌ മാത്രമാണ്‌ ഞങ്ങളുടെ ആവശ്യം പരിഗണിച്ചതും പത്രികയിൽ ഉൾപ്പെടുത്തിയതും. എൽഡിഎഫിനും പ്രശാന്തിനും നന്ദി അറിയിക്കാനായിരുന്നു യാത്രയെന്നും’’ കോഴിക്കോട്‌ സ്വദേശിയായ സഹീർ പറഞ്ഞു. തിരുവനന്തപുരം ബൈക്കിൾ മേയർ പ്രകാശ്‌ ഗോപിനാഥ്‌ ഒപ്പമുണ്ടായിരുന്നു.

ആരോഗ്യ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വി കെ പ്രശാന്ത്‌ സ്വീകരിച്ച നടപടികളിൽശ്രദ്ധേയമായിരുന്നു സൈക്ലിങ്‌ പ്രചാരണം.കോർപറേഷൻ മേയറായിരുന്നപ്പോൾ വിദ്യാലയങ്ങളിൽ സൈക്കിൾ ബ്രിഗേഡ്‌ രൂപീകരിച്ചതടക്കമുള്ള നടപടികൾ സ്വീകരിച്ചു. വട്ടിയൂർക്കാവിന്റെ എംഎൽഎ ആയപ്പോഴും സൈക്ലിങ്ങിനോടുള്ള ഇഷ്ടം കൈവിട്ടില്ല. സ്‌കൂൾ വിദ്യാർഥികൾക്ക്‌ സൈക്കിൾ വിതരണം ചെയ്‌തു. കവടിയാർമുതൽ വഴയിലവരെ സൈക്കിൾ ട്രാക്ക്‌ തയ്യാറാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. സൈക്കിൾ റാലികളും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News