കെഎസ്ആര്‍ടിസി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ പിടികൂടി.
തലപാടി മഞ്ചേശ്വരം അതിർത്തിയിൽ മോട്ടോർ വാഹനവകുപ്പും എക്‌സൈസും നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച പണം കണ്ടെത്തിയത്. കൊറിയർ ബാഗിലും ശരിരത്തിലുമായാണ് പണം കടത്താൻ ശ്രമിച്ചത്.
പിടി കൂടിയ പണം ഇലക്ഷൻ സ്റ്റാറ്റിക്ക് സർവിലെൻസ് ടീമിന് കൈമാറി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെൻറ് ആർടിഒ ശ്രി.ജഴ്സൺ ടി എം അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.