ജാതി മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രചരണം: തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകി

പാറശാല മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയെ ലക്ഷ്യം വച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ജാതി മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രചരണം നടത്തിയതിന് തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകി.

സംഭവത്തില്‍ എൽഡിഎഫ് മണ്ഡലം ഭാരവാഹികൾ തെരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

ഇടതുപക്ഷ പ്രചരണത്തിനുള്ള ഫെയ്സ് ബുക്ക് പേജ് എന്ന തരത്തിൽ ചെങ്കൊടി വിപ്ലവം എന്ന പേരിലുള്ള അക്കൗണ്ട് വ‍ഴി വെള്ളറടയിലെ കോൺഗ്രസുകാര്‍ എൽഡിഎഫ് സ്ഥാനാർത്ഥിയെ അവഹേളിക്കാനും വർഗ്ഗീയ ലഹള ഉണ്ടാക്കാനും ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News