തലശ്ശേരിയിൽ കോലീബി സഖ്യമെന്ന് ഉറപ്പിച്ച് ബിജെപി പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിൻ്റെ പ്രതികരണം

തലശ്ശേരിയിൽ കോലീബി സഖ്യമെന്ന് ഉറപ്പിച്ച് ബിജെപി പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിൻ്റെ പ്രതികരണം.
കെ സുരേന്ദ്രൻ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ ബിജെപിയിൽ നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും ഇനി പിന്തുണ വേണ്ടെന്നും സി ഒ ടി നസീർ പറഞ്ഞു.

തലശ്ശേരിയിൽ സി ഒ ടി നസീറിനെ മറയാക്കി യുഡിഎഫിന് വോട്ട് മറിക്കാനുള്ള ബി ജെ പി നീക്കമാണ് പൊളിഞ്ഞത്. കോലീബി സഖ്യം എന്ന ആക്ഷേപം രൂക്ഷമായപ്പോഴാണ് മുഖം രക്ഷിക്കാനായി ബി ജെ പി സി ഒ ടി നസീറിന് പിന്തുണ പ്രഖ്യാപിച്ചത്.

കെ സുരേന്ദ്രൻ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ ബിജെപിയിൽ നിന്നും ഒരു സഹായവും ലഭിച്ചില്ലെന്ന് സി ഒ ടി നസീർ തുറന്ന് പറഞ്ഞതോടെ കള്ളി വെളിച്ചതായി. ഇനി ബി ജെ പി പിന്തുണ വേണ്ടെന്നാണ് സി ഒ ടി നസീർ വ്യക്തമാക്കിയത്.

പിന്തുണ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ബിജെപിയിൽ നിന്നും ഒരു സഹായവും ലഭിക്കാതെ വന്നതോടെയാണ് സി ഒ ടി നസീർ പ്രതികരണവുമായി രംഗത്തെത്തിയത്. വോട്ട് കച്ചവടം എന്ന ആരോപണം മറികടക്കാൻ ബിജെപി കണ്ടെത്തിയ തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here