ബിജെപി നേതൃത്വത്തിന്‍റെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ച് കേരള കാമരാജ് കോൺഗ്രസ് പാർട്ടി എൻഡിഎ വിട്ടു

കേരള കാമരാജ് കോൺഗ്രസ് പാർട്ടി എൻഡിഎ വിട്ടു. ബിജെപി നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. ദുരിതകാലത്ത് പോലും ജനങ്ങളെ ചേർത്ത് നിർത്തിയ പിണറായി സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി തിരുവള്ളൂർ മുരളി പറഞ്ഞു.

കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പ് സമയത്താണ് കേരള കാമരാജ് കോൺഗ്രസ് എൻഡിഎ മുന്നണിയിൽ ചേർന്നത്. എന്നാൽ മുന്നണിയിലെത്തി രണ്ട് വർഷം തികയും മുമ്പ് തന്നെ എൻഡിഎ വിടാൻ പാർട്ടി തീരുമാനിച്ചു.

മുന്നണി സംവിധാനം ഉൾക്കൊള്ളാനുള്ള മനസ് ബിജെപി നേതാക്കൾക്കില്ലെന്ന് കാമരാജ് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിൽ സിറ്റുകൾ നൽകാതെ വഞ്ചിച്ചുവെന്നും ഇവർ ആരോപിക്കുന്നു. എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കി.

ദുരിതകാലത്ത് കേരളത്തെ ഇഛാശക്തിയോടെ നയിച്ച പിണറായി സർക്കാറിന്റെ തുടർഭരണത്തിനായി സജിവമായി പ്രവർത്തിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി തിരുവള്ളൂർ മുരളി പറഞ്ഞു. വരും ദിവസങ്ങളിൽ പാർട്ടി പ്രവർത്തകർ വിവിധ മണ്ഡലങ്ങളിൽ എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News