ജനകീയാസൂത്രണം; കാൽനൂറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ പദ്ധതിചെലവ് കൈവരിച്ച വർഷമായി 2020-21 ‌

കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ജനകീയാസൂത്രണ പദ്ധതിയുടെ കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിനിടയിൽ ഏറ്റവും അധികം പദ്ധതി ചെലവ് കൈവരിച്ച വർഷമായി മാറിയിരിക്കുകയാണ് 2020-21 സാമ്പത്തികവർഷം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിൽ കൈവരിച്ച ഈ ചരിത്ര നേട്ടം കോവിഡ് പ്രതിസന്ധികൾക്കിടയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ തിളക്കമാർന്ന പ്രവർത്തനത്തിന് നിദാനമായി തീർന്നിരിക്കുന്നു. പദ്ധതി വിഹിതമായി 2020-21 സാമ്പത്തിക വർഷം 6586 കോടി രൂപ ചെലവഴിച്ച് 2,24,445 പ്രോജക്ടുകളാണ് നടപ്പിലാക്കിയത്. മാർച്ച് 31 അർദ്ധരാത്രി വരെയുള്ള കണക്ക് അനുസരിച്ച് 90.51 ശതമാനമാണ് ആകെ പദ്ധതി ചെലവ്. മാർച്ച് 30 വരെ നൽകിയ ബില്ലുകളെല്ലാം മാറി നൽകി, അതിന് ശേഷം സമർപ്പിച്ച ബില്ലുകൾ കൂടി പരിഗണി്ചാൽ ആകെ പദ്ധതി ചെലവ് 94.91 ശതമാനമാണ്. അന്തിമ കണക്ക് വരുമ്പോൾ ചെലവ് ശതമാനം അൽപ്പം കൂടി വർദ്ധിക്കും. ‌‌ ‌‌

  കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏറ്റവും ഉയർന്ന പദ്ധതി ചെലവ് കൈവരിച്ചത് 2011-12 ലാണ്, അതായത് എൽ.ഡി.എഫ് സർക്കാരിന്റെ കാലാവധിക്ക് ശേഷമുള്ള ആദ്യ വർഷം. അന്ന് വെറും 78.17 ശതമാനമായിരുന്നു ആകെ പദ്ധതി ചെലവ്. ഈ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 2017-18 സാമ്പത്തിക വർഷം 85.45 ശതമാനവും 2018-19 സാമ്പത്തിക വർഷം 84.74 ശതമാനവും പദ്ധതി ചെലവ് കൈവരിച്ചിരുന്നു.

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ നിർവ്വഹണ രീതിയിൽ ഈ സർക്കാർ മികച്ച പരിഷ്ക്കാരങ്ങളാണ് വരുത്തിയത്. ഇത് പദ്ധതി നിർവ്വഹണത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. ഓരോ വർഷത്തെയും ജനകീയാസൂത്രണ പദ്ധതി രൂപീകരണ പ്രക്രിയ തൊട്ടുമുമ്പുള്ള വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ആരംഭിച്ച് അന്തിമ പദ്ദഥി തയാറാക്കി മാർച്ച് പകുതിയോടെ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്ന നിലയിലേക്ക് തദ്ദേശ സ്ഥാപനങ്ങൾ 2016-17 വർഷം മുതൽ കടന്നത് ഇതിന് ഉദാഹരണമാണ്.  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആശയം അനുസരിച്ച് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വപരമായ ഇടപെടലോടെയാണ് ഈ മാറ്റം പ്രാവർത്തികമാക്കിയത്. ഇതോടെ ഒരു സാമ്പത്തിക വർഷത്തിലെ ആദ്യ മാസം മുതൽ തന്നെ പദ്ധതി നിർവ്വഹണം ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു.

  ഈ വർഷം ആകെ 433 തദ്ദേശ സ്ഥാപനങ്ങൾ 100 ശതമാനം പദ്ധതി ചെലവ് കൈവരിച്ചു. 466 സ്ഥാപനങ്ങൾ 90 മുതൽ 100 വരെ ശതമാനത്തിനിടയിൽ തുക ചെലവഴിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ ശരാശരി പദ്ധതി ചെലവ് 96.55 ശതമാനമാണ്. ബ്ലോക്ക് പഞ്ചായത്തുകളുടേത് 95.17 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേത് 92.14 ശതമാനവും. മുനിസിപ്പാലിറ്റികൾ 90.78 ശതമാനവും കോർപ്പറേഷനുകൾ 67.53 ശതമാനവും തുക ചെലവഴിച്ചു.

  എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് (13ാം പഞ്ചവത്സര പദ്ധതിക്കാലം) തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി, പദ്ധതിയേതര വിഹിതമായി 53022.03 കോടി രൂപ നൽകിയപ്പോൾ യു.ഡി.എഫ് സർക്കാർ 12ാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആകെ നൽകിയത് 29705.73 കോടി രൂപ മാത്രമാണ്. എൽ.ഡി.എഫ് സർക്കാർ വിവിധ പ്രവർത്തനങ്ങൾക്കായി 1697.50 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. അഞ്ച് വർഷം കൊണ്ട് 54719.53 കോടി രൂപയാണ് എൽ.ഡി.എഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News