അഞ്ചിന്‌ ‘എഫ്‌സിഐ രക്ഷിക്കൽ’ ദിനാചരണം; രാജ്യത്തെ എല്ലാ ഫുഡ്‌ കോർപറേഷൻ ഓഫീസുകളും കർഷകർ ഉപരോധിക്കും

കാർഷിക നിയമങ്ങൾക്കെതിരായി പ്രക്ഷോഭത്തിലുള്ള കർഷകർ അഞ്ചിന്‌ ‘എഫ്‌സിഐ രക്ഷിക്കൽ’ ദിവസമായി ആചരിക്കും. രാജ്യത്തെ എല്ലാ ഫുഡ്‌ കോർപറേഷൻ ഓഫീസുകളും കർഷകർ ഉപരോധിക്കും. മേയിൽ പാർലമെന്റ്‌ മാർച്ചും സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിട്ടുണ്ട്‌.

പത്തിന്‌ ഡൽഹിക്കു‌ ചുറ്റുമുള്ള കുണ്ട്‌ലി- മനേസ–- പൽവൽ എക്‌സ്‌പ്രസ്‌ പാത 24 മണിക്കൂർ‌ കർഷകർ ഉപരോധിക്കും. 13ന്‌ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിൽ ബൈശാഖി ആഘോഷിക്കും. 14ന്‌ അംബേദ്കർ ജയന്തി ദിനത്തിൽ ഭരണഘടനാ സംരക്ഷണദിനം ആചരിക്കും. മെയ്‌ ഒന്നിന്‌ ഡൽഹിയിലെ സമരകേന്ദ്രങ്ങളിൽ സാവർദേശീയ തൊഴിലാളി ദിനം ആചരിക്കും. കർഷക- തൊഴിലാളി ഐക്യം മുൻനിർത്തിയുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.

കേരളത്തിൽ ബിജു അടക്കമുള്ള കർഷക സംഘടനാ നേതാക്കളെ ആർഎസ്‌എസ്‌- ബിജെപി പ്രവർത്തകർ മർദിച്ച സംഭവത്തെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. തിരുവനന്തപുരത്ത്‌ ബിജെപിക്ക്‌ വോട്ടുചെയ്യരുതെന്ന്‌ ആഹ്വാനം ചെയ്‌തുള്ള ബാനർ പിടിച്ചതിനാണ്‌ ബിജുവിനെയും മറ്റ്‌ കർഷകനേതാക്കളെയും ആർഎസ്‌എസുകാർ മർദിച്ചത്‌.

മേയിൽ സംഘടിപ്പിക്കുന്ന പാർലമെന്റ്‌ മാർച്ചിൽ ലക്ഷക്കണക്കിനു‌ കർഷകർ അണിനിരക്കുമെന്ന്‌ കിസാൻസഭാ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News