പൊതുജീവിതത്തെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഒരു സാമാന്യബോധവും ഇല്ലാത്ത ആളാണ് ഇ ശ്രീധരൻ എന്ന് രഞ്ജി പണിക്കർ

പൊതുജീവിതത്തെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഒരു സാമാന്യബോധവും ഇല്ലാത്ത ആളാണ് ഇ ശ്രീധരൻ എന്ന് രഞ്ജി പണിക്കർ.ഇ ശ്രീധരന്റെ രാഷ്ട്രീയത്തെകുറിച്ചാണ്,പാലം പണിയെക്കുറിച്ച്‍ള്ള അഭിപ്രായമല്ല എന്നും രഞ്ജി പണിക്കർ വോട്ടൊഗ്രാഫിൽ .മോദിക്ക് കേരളത്തിൽ ഉണ്ടാക്കാൻ കഴിയാതെ പോയ ഒരു തരംഗം ഇ ശ്രീധരന് ഉണ്ടാക്കാൻ കഴിയും എന്ന് വ്യാഖാനിക്കാൻ പറ്റില്ല എന്നും രഞ്ജി പണിക്കർ

ഇ ശ്രീധരനാണ് പാലക്കാട് മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് ഒരുവേള ബിജെപി പറഞ്ഞിരുന്നു.അത് വിശ്വസിച്ച് ഒരാൾ മത്സരിക്കാൻ ഇറങ്ങിയതിൽ എന്ത് ലോജിക് ആണെന്ന് രഞ്ജി പണിക്കർ വോട്ടോഗ്രാഫിൽ. താൻ വന്നതോടെ ബി ജെ പി യിലേക്ക് വലിയ തോതിൽ കുത്തൊഴുക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് സ്വന്തം സ്റ്റാർഡത്തിൽ അഭിരമിക്കുന്നതിന്റെ പ്രശ്നമാണെന്നും രഞ്ജി പണിക്കർ.ജോൺ ബ്രിട്ടാസുമായി ചേർന്ന് വോട്ടോഗ്രാഫ് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഇ ശ്രീധരനെക്കുറിച്ച് രഞ്ജി പണിക്കർ പ്രതികരിച്ച്ത്.

പൊതുജീവിതത്തെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഒരു സാമാന്യബോധവും ഇല്ലാതാകുമ്പോൾ സംഭവിക്കുന്നതാണ്.സാമാന്യബോധം ഇല്ല എന്നത് തന്നെയാണ് തൻ പറഞ്ഞതിന്റെ അർഥം എന്നും രഞ്ജി പണിക്കർ അടിവരയിട്ട് പറഞ്ഞു.രാഷ്ട്രീയത്തെകുറിച്ചാണ്,പാലം പണിയെക്കുറിച്ച്‍ള്ള അഭിപ്രായമല്ല എന്നും രഞ്ജി പണിക്കർ വോട്ടൊഗ്രാഫിൽ കൂട്ടിച്ചേർത്തു.

നമ്മൾ ഒരാളെ അളക്കുന്നത് പൊതുജീവിതത്തിൽ അയാൾ പ്രസരിപ്പിക്കുന്ന നിലപാടുകളിൽ നിന്നാണല്ലോ അല്ലെങ്കിൽ അദ്ദേഹത്തിൻറെ പ്രസ്താവങ്ങളിൽ നിന്നാണല്ലോ? രാഷ്ട്രീയത്തിൽ ശ്രീധരൻ മുൻകാലങ്ങളിൽ അദ്ദേഹത്തിൻറെ രാഷ്ട്രീയ സംഭാവനകൾ ഇല്ലാത്തതുകൊണ്ട് അതു വെച്ചിട്ട് നമുക്ക് അളക്കാൻ പറ്റില്ല.അദ്ദേഹം .തൻ വരുന്നതുകൊണ്ട് ഒരുപാട് ആളുകൾ ബി ജെ പിയിലേക്ക് ഉണ്ടാകും , മോദിക്ക് കേരളത്തിൽ ഉണ്ടാക്കാൻ കഴിയാതെ പോയ ഒരു തരംഗം ഇ ശ്രീധരന് ഉണ്ടാക്കാൻ കഴിയും എന്ന് വ്യാഖാനിക്കാൻ പറ്റില്ല. കേരളത്തിൽ സെലിബ്രിറ്റി രാഷ്ട്രീയം എന്നത് ദഹിക്കുന്ന ഒരു ജനതയില്ല.അതിന് കൃത്യമായ ഒരു പൊളിറ്റിക്കൽ ബാക്കിങ്ങ് ഉണ്ടെങ്കിൽ മാത്രമാണ് ഒരു സെലിബ്രിറ്റിക്ക് കേരളത്തിൽ ജനങ്ങളെ അഭിമുഖീകരിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കൂ,ഞാൻ ന്യായമായും സംശയിക്കുന്നു അതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.

ഇ.ശ്രീധരനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്നും ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ. ശ്രീധരനെന്നും രഞ്ജി പണിക്കര്‍ വോട്ടൊഗ്രാഫിൽ പ്രതികരിച്ചത് വലിയ വാർത്തയായിരുന്നു .മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് താനെന്ന് ഇ.ശ്രീധരന്‍ സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും.പാലക്കാട് ഇ.ശ്രീധരന്റെ അത്ഭുത പ്രവര്‍ത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ. ശ്രീധരന്‍ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കർ പറഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News