സ്കൂളുകള്‍ സ്മാര്‍ട്ടാവുന്ന എല്‍ഡിഎഫ് കാലം; യുഡിഎഫ് അവഗണനയില്‍ താ‍ഴുവീണ ജ്ഞാനോദയം സ്കൂളിന്‍റെ ഓര്‍മയില്‍ നാട്ടുകാര്‍

പാറശാല നിയോജക മണ്ഡലത്തിലെ മണ്ണാംകോണം ജ്ഞാനോദയം എൽ പി സ്കൂളിൻ്റെ പതനം വീണ്ടും ചർച്ചയാവുന്നു. മികച്ച രീതിയിൽ അദ്ധ്യായന പ്രവർത്തനങ്ങൾ നടത്തിവന്ന ആര്യങ്കോട് പഞ്ചായത്തിലെ മണ്ണാംകോണം ജ്ഞാനോദയം എൽ പി എസ് മാനേജ്മെൻറിനുള്ളിലെ അവകാശ തർക്കത്തെ തുടർന്നാണ് പൂട്ടി പോയത്.

LDF സർക്കാരിന് കീഴിൽ സ്കൂളുകൾ പുതുജീവൻ വീണ്ടെടുക്കുന്ന ഘട്ടത്തിൽ ജ്ഞ്ഞാനോദയംLPS ൻ്റെ ദുരവസ്ഥ തിരഞ്ഞെടുപ്പ് ചർച്ചയാവുന്നു.

2003 ൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ആര്യങ്കോട് പഞ്ചായത്തിലെ മണ്ണാംകോണം ജ്ഞാനോദയം എൽ പി എസിന് താഴ് വീഴുന്നത്. പാറശാല നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന അൻസജിതാ റസലിൻ്റെ കുടുംബത്തിൻ്റെ പേരിലായിരുന്നു ഈ സ്കൂൾ.

സ്ഥാപകനായ മാനേജരുടെ കാലശേഷം മക്കൾ തമ്മിലുള്ള അവകാശത്തർക്കമാണ് സ്കൂളിൻ്റെ പതനത്തിന് കാരണമായത്. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന മഹിളാ കോൺഗ്രസ് നേതാവായ അൻസജിതാ റസ്സലും പിതാവും സ്കൂളിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച് തങ്ങൾക്ക് അവകാശപ്പെട്ട വസ്തു ലഭിക്കണമെന്ന് കോടതി ഉത്തരവിൻ്റെ പിൻബലത്തിൽ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സ്കൂൾ പൂട്ടേണ്ടി വന്നത്.

വിദ്യാർത്ഥികൾ സമീപത്തെ സ്കൂളുകളിലേക്കും അദ്ധ്യാപകർ ബി ആർ സി കളിലേക്കും പുനർ നിയമിക്കപ്പെട്ടു .സ്കൂൾ കെട്ടിടങ്ങൾക്കുള്ളിൽ അതിർത്തി കല്ലുകൾ സ്ഥാനം പിടിച്ചു. മേൽക്കൂരകൾ തകർന്നും ,പൂപ്പൽ പിടിച്ച് ചുമരുകൾ അടർന്നും, കാട്ടുവള്ളികൾ പടർന്നും ആ അക്ഷര ദേവാലയം നാമാവശേഷമായി.

1960 ൻ്റെ ആദ്യ പാദങ്ങളിൽ ആരംഭിച്ച് മൂന്നു പതിറ്റാണ്ടിലേറെക്കാലം അക്ഷര വെളിച്ചം പകർന്ന ഒരു വിദ്യാലയത്തിന് എന്നേക്കുമായി താഴ് വീണു . സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും നിലവിൽ ആര്യൻ കോട് പഞ്ചായത്ത് പ്രസിഡൻ്റുമായ ഗിരിജകുമാരി

സൂര്യകാന്തി എന്ന സമഗ്ര വിദ്യാഭ്യാസ പ്രോഗ്രാമിലൂടെ പാറശാല മണ്ഡലത്തിലെ സ്കൂളുകൾ അത്യാധുനീക സംവിധാനങ്ങളോടെ പുനർ നിർമ്മിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വന്തം കുടുംബത്തിലെ സ്കൂളിനെ മരണത്തിലേക്ക് തള്ളി വിട്ട യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മണ്ഡലത്തിൽ വ്യാപക പ്രതിഷേധം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News