രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മഹാരാഷ്ട്രയില്‍ 43183 പുതിയ കൊവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 43183 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 239 മരണങ്ങളാണ് സ്ഥിതീകരിച്ചത്. പൂനയിലും മുംബൈയിലും കൂടി പതിനാറായിരത്തോളം കേസുകളാണ് സ്ഥിതീകരിച്ചത്.

24 മണിക്കൂറിനിടെ കർണാടകയിൽ 4234 പേർക്കും ഗുജറാത്തിൽ 2410 പേർക്കും പഞ്ചാബിൽ 3187 പേർക്കും രോഗം സ്ഥിതീകരിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹരാഷ്ട്രയിൽ നിലവിലുള്ള കർഫ്യൂ തുടരും. രാത്രി 8 മുതൽ രാവിലെ 7 വരെയാണ് കർഫ്യൂ.

അതേ സമയം രാജ്യത്തെ 45 വസസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു .കേന്ദ്രമന്ത്രി പിയുഷ് ഘോഷൽ UP മന്ത്രി ബ്രജേഷ് ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം വാക്‌സിൻ സ്വീകരിച്ചിരുന്നു . രാജ്യത്ത് ഇതുവരെ ആറേ മുക്കാൽ കോടിയിലേറെ പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here