ഇരട്ടവോട്ട് ആരോപണത്തില്‍ ചെന്നിത്തല കൂടുതല്‍ കുരുക്കിലേക്ക്; പ്രതിപക്ഷ നേതാവിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്

ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണത്തിനെതിരെ കൂടുതൽ പേർ രംഗത്ത്. കോഴിക്കോട് കുന്ദമംഗലത്തെ ഇരട്ട സഹോദരങ്ങളും ചെന്നിത്തല പുറത്ത് വിട്ട ഇരട്ട വോട്ട് പട്ടികയിൽ. പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അനിലും വിനിലും.

രമേശ് ചെന്നിത്തല പുറത്ത് വിട്ട ഇരട്ട വോട്ട് പട്ടിക ചെന്നിത്തലയ്ക്ക് തന്നെ പുലിവാലാകുന്നു. ചെന്നിത്തലക്കെതിരെ
പരാതിയുമായി നിരവധി പേർ രംഗത്തെത്തി. ഇരട്ട സഹോദരങ്ങായ നിരവധി പേരാണ് പട്ടികയിലുള്ളത്. ഇവർക്കൊന്നും ഇരട്ട വോട്ടില്ല എന്നതാണ് ചെന്നിത്തലയെ വെട്ടിലാക്കുന്നത്.

തങ്ങള്‍ ഇരട്ട സഹോദരങ്ങളാണെന്നും പ്രതിപക്ഷനേതാവ് തങ്ങളെയാണ് ഇരട്ടവോട്ടെന്ന് ച്ത്രീകരിച്ച് ജനങ്ങള്‍ക്കുമുന്നില്‍ മോശക്കാരാക്കുന്നതെന്നും കാണിച്ച് കോഴിക്കേട് കുന്ദമംഗലം സ്വദേശികളായ അനിൽ , വിനിൽ എന്നിവർ പ്രതികരണവുമായി രംഗത്ത് വന്നു.

കുന്ദമംഗലം മണ്ഡലത്തിലെ 14 നമ്പർ ബൂത്തിലെ വോട്ടർമാരാണ് ഇരുവരും. അനിൽ , വിനിൽ എന്നിവർക്ക് ഇരട്ട വോട്ടില്ല നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇവർ.

ചെന്നിത്തല പുറത്ത് വിട്ട പട്ടിക വസ്തുതാ വിരുദ്ധമെന്ന് പറഞ്ഞ് ഇതിനകം നിരവധി പേർ രംഗത്ത് വന്നു. കണ്ണൂർ പയ്യന്നൂരിലെ സര്‍ക്കാര്‍ ജീവനക്കാരായ സഹോദരങ്ങളും ഇരട്ട വോട്ട് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News