പൗരത്വ നിയമ ഭേദഗതി മുസ്ലീം ലീഗിന്‍റെ നിലപാട് ന്യൂനപക്ഷ വഞ്ചന

പൗരത്വ നിയമ ഭേദഗതിയിൽ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് മുസ്ലീംലീഗ് സ്വകരിക്കുന്നതെന്ന് വിമർശനം ഉയരുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കോ ലീ ബി സഖ്യത്തിൻ്റെ ഭാഗമായി കെ എൻ എ ഖാദർ നടത്തിയ പ്രസ്താവന ലീഗ് തള്ളിപറഞ്ഞില്ല. മതേതരവാദികളും ന്യൂനപക്ഷങ്ങളും ലീഗ് നിലപാട് തിരിച്ചറിയണമെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ ലീഗ് സ്വീകരിക്കുന്ന അവസരവാദ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ലീഗ് നേതാവും ഗുരുവായൂർ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ എൻ എ ഖാദർ രംഗത്ത് വന്നതിനെ തള്ളിപ്പറയാൻ മുസ്ലീം ലീഗോ കോൺഗ്രസ്സോ തയ്യാറായില്ല.

നിയമം നടപ്പായാൽ അപേക്ഷാ ഫോം ലീഗ് പൂരിപ്പിച്ച് നൽകുമെന്നാണ് ഖാദർ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിയെപ്പോലും പിന്തുണയ്ക്കുന്ന ലീഗ് നിലപാട് ന്യൂനപക്ഷ സമൂഹം തിരിച്ചറിയണമെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ ലീഗ് തയ്യാറാകുന്നില്ല.

കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നിയമം ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിനും അധികാരത്തിനും വേണ്ടി കേരളത്തിൽ കോ ലീ ബി സഖ്യം രൂപം കൊണ്ടതിനാൽ ലീഗിനും കോൺഗ്രസിനും പൗരത്വ നിയമ ഭേദഗതി
ഇപ്പോൾ വിഷയമേ അല്ല. ലീഗിൻ്റെ നിലപാട് മാറ്റം ന്യൂനപക്ഷങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News