കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം; സംഘപരിവാര്‍ അക്രമികള്‍ അറസ്റ്റില്‍

ഝാന്‍സിയിലെ ട്രെയിനിനുള്ളില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ അക്രമികള്‍ അറസ്റ്റില്‍. ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ മാര്‍ച്ച് 19 നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടത്.

അര്‍ജല്‍ അല്‍മാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. മതപരിവാര്‍ത്തനം ആരോപിച്ചായിരുന്നു കന്യാസ്ത്രീകള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. റെയില്‍വേ ഉദ്യോഗസ്ഥരാണ് കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട വിവരം പുറത്തുകൊണ്ടുവന്നത്. യുപിയിലെ റെയില്‍വേ പൊലീസ് വിഭാഗം അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായതോടെ റെയില്‍വേ മന്ത്രി ഉള്‍പ്പെടെ വാര്‍ത്ത തള്ളി രംഗത്തെത്തി കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടിട്ടില്ലെന്നും യാത്രാ രേഖകല്‍ പരിശോധിച്ച ശേഷം വിട്ടയയ്ക്കുകമാത്രമാണ് ഉണ്ടായതെന്നും റെയില്‍വേ മന്ത്രി ന്യായീകരിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here