കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; എംടി രമേശിനും ഇരട്ടവോട്ട്; വോട്ട് കോ‍ഴിക്കോടും തിരുവനന്തപുരത്തും

ഇരട്ടവോട്ട് ആരോപണത്തില്‍ രമേശ് ചെന്നിത്തല പ്രസിദ്ധീകരിച്ച പട്ടികയില്‍ ഭൂരിപക്ഷം പേരും ഒറ്റവോട്ട് മാത്രമുള്ളവരാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് ബിജെപി നേതാക്കളായ നിരവധി പേര്‍ക്ക് ഇരട്ടവോട്ടുള്ളവരാണെന്ന വിവരമാണ് പുറത്തുവരുന്നത്.

ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ ചെന്നിത്തലയുടെ കുടുംബാംഗങ്ങല്‍ക്ക് ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇരട്ടവോട്ടുകള്‍ ഉള്ള വാര്‍ത്ത വ്യാപകമായി പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി നേതാവും കോ‍ഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ എംടി രമേശിനും ഇരട്ട വോട്ടുള്ള വിവരം പുറത്തുവരുന്നത്.

എംടി രമേശ് മത്സരിക്കുന്ന ഘട്ടത്തില്‍ പോലും തെറ്റ് തിരുത്താന്‍ തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരത്തും കോ‍ഴിക്കോടുമാണ് എംടി രമേശിന് വോട്ടുള്ളത്.

തിരുവനന്തപുരം മണ്ഡലത്തിലെ തൈക്കാട് വാര്‍ഡില്‍ ബൂത്ത് 96 ലാണ് എംടി രമേശിന് വോട്ടുള്ളത്. കോ‍ഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ബൂത്ത് 35 ലും എംടി രമേശിന് വോട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News