രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും ബംഗാളില്‍ വ്യാപക തൃണമൂല്‍ അക്രമം; കേന്ദ്ര സേനകള്‍ ബിജെപിക്കായി പണിയെടുക്കുന്നുവെന്ന് മമത

ബംഗാൾ, അസം സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. അതേ സമയം രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും ബംഗാളിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. പടിഞ്ഞാറൻ മിഡ്നാപൂരിൽ സംഘർഷത്തിൽ ഒരു തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു.

അതിനിടെ കേന്ദ്ര സേനകൾ ബിജെപിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന ആരോപണവുമായി മമത ബാനർജിയും രംഗത്തുവന്നു. പുതിയ പോർമുഖം തുർന്നാണ് മൂന്നാംഘട്ട വോട്ടെടുപ്പിനെ മമത നേരിടുന്നത്. ആസാമിലെ 40 മണ്ഡലങ്ങളിലേക്കും, ബംഗാളിലെ 31 മണ്ഡലങ്ങളിലേക്കുമുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് 6നാണ് നടക്കുക.

ആദ്യ രണ്ട് ഘട്ടങ്ങളിലും മികച്ച പൊളിങാണ് ഇരു സംസ്ഥാനങ്ങളിലും നടന്നത്. മൂന്നാം ഘട്ടതെരഞ്ഞെടുപ്പ് ഈ മാസം 6ന് നടക്കും. ബംഗാളിലെ 31 മണ്ഡലങ്ങളും, അസമിലെ 40മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക. കേരളം, പുതുച്ചേരി, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിൽ തന്നെയാണ്.

മൂന്നാംഘട്ടതോടെ അസമിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകും. അസമിൽ മൂന്നാം ഘട്ടമാണ് ബിജെപിക്ക് ഏറെ നിർണായകം. തെരഞ്ഞെടുപ്പ് ബിജെപി സ്വാധീന മേഖലകളിൽ അല്ലാത്തതിനാൽ കൂടുതൽ സീറ്റുകളും സഖ്യകക്ഷികൾക്കാണ് നൽകിയിട്ടുള്ളത്. അതേ സമയം കോണ്ഗ്രസ് സഖ്യകക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന്റെ സ്ഥാനാർഥിയായ രഞ്ച ബസുമതാരി ബിജെപിയിൽ ചേർന്നത് കോണ്ഗ്രസിന് തിരിച്ചടിയായി.

എന്നാലും മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പെന്നതാണ് കോണ്ഗ്രസിന്റെയും, ബിപിഎഫിന്റെയും പ്രതീക്ഷ. അതേ സമയം ബംഗാളിൽ വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പടിഞ്ഞാറൻ മിഡ്നാപൂരിൽ സംഘർഷത്തിൽ ഒരു തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.

അതേ സമയം നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കേന്ദ്ര സേന ബിജെപിക്ക് വേണ്ടിയാണ് ജോലി ചെയ്തതെന്ന ആരോപണമാണ് മമത ബാനർജി ഉന്നയിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് ഇതെന്നും മമ്ത കുറ്റപ്പെടുത്തുന്നു.

63 പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകി എങ്കിലും ഒന്നിൽ പോലും കമ്മീഷൻ നടപടി എടുത്തില്ലെന്നും കൂടുതൽ നിയമ പോരാട്ടത്തിന്റെ ഭാഗമായി കോടതിയെ സമീപിക്കുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News