കേരളത്തിന്‍റേത് മതേതര മനസ്; കോ-ലീ-ബി സഖ്യത്തെ കേരളം അറബിക്കടലില്‍ തള്ളും: മുഖ്യമന്ത്രി

കോണ്‍ഗ്രസും ലീഗും ബിജെപിയും അവിശുദ്ധ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അത്തരക്കാര്‍ നിരാശരാകുമെന്നും കോലീബി സഖ്യത്തെ കേരളം അറബിക്കടലില്‍ എറിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിന്റേത് മതനിരപേക്ഷ മനസാണ് വര്‍ഗീയതയെ അംഗീകരിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളാണ് എല്‍ഡിഎഫിന്റെ പിആര്‍ ഏജന്റുമാരെന്നും നാടിനെതിരെ വരുന്ന ആരോപണങ്ങളെ ചെറുക്കാന്‍ അവര്‍ സംഘടിതമായി സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷത്തിന് തന്റേടമില്ലെന്നും അതുകൊണ്ടാണ് കഴമ്പില്ലാത്ത ആരോപണങ്ങള്‍ മാത്രം ഈ അവസാന നിമിഷത്തിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here