പ്രതിപക്ഷ നേതാവിന്‍റെ സോഷ്യല്‍ മീഡിയ സ്വീകാര്യത വ്യാജം

സമൂഹ മാധ്യമങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് ഏറെയും ഓട്ടോലൈക്കര്‍ സംവിധാനം ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ച ലൈക്കുകളെന്ന് സോഷ്യല്‍ മീഡിയ.

സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രിക്കെതിരെയുമുള്‍പ്പെടെ പ്രതിപക്ഷ നേതാവ് നിരന്തരമായി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പൊതുസമൂഹം അവഗണിക്കുമ്പോളും രമേശ് ചെന്നിത്തലയുടെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തന്നെ നടത്തിയ അന്വേഷണത്തിലാണ് നിശ്ചിത എണ്ണത്തിനപ്പുറം പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ മുഴുവന്‍ ഫെയ്ക്ക് ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നാണെന്ന് വ്യക്തമാകുന്നത്.

പോസ്റ്റുകള്‍ ലൈക്ക് ചെയ്ത പലപ്രൊഫൈലുകളുടെയും ഐഡന്റിറ്റി വ്യക്തമല്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ നേതാവ് വ്യാജ സ്വീകാര്യത നിര്‍മിച്ചെടുക്കുകയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. നേരത്തെ നരേന്ദ്ര മോഡിയുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിലും പകുതിയിലധികം വ്യജ അക്കൗണ്ടുകളാണെന്ന് തെളിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News