
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴി എടുക്കുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ചാണ് ചോദ്യം ചെയ്യൽ .ഉന്നതർക്ക് എതിരെ മൊഴി നൽകാൻ ED നിർബന്ധിച്ചു എന്ന് സന്ദീപിൻ്റെ പരാതിയിലാണ് മൊഴി എടുപ്പ്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഉന്നതരുടെ പേര് പറയാൻ സമ്മർദ്ധം ചെലുത്തുന്നു എന്ന
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ പരാതിയിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം തൻ്റെ പരാതി രേഖാമൂലം എറണാകുളം കോടതിയെയും സന്ദീപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സന്ദീപിൻ്റെ അഭിഭാഷകൻ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി പോലീസ് മേധാവി ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിലെ ഉദ്യോഗസ്ഥർ ആണ് സന്ദീപിൽ നിന്ന് മൊഴി എടുക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ ED നിർബന്ധിച്ചു എന്ന സ്വപ്നയുടെ പരാതിയിൽ മുൻപ് ഒരു കേസെടുത്തിരുന്നു. EDക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതി പറഞ്ഞതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സന്ദീപിൻ്റെ മൊഴി രേഖപ്പെടുത്തുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here