രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതം ; എം എം മണി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് മന്ത്രി എം എം മണി. അദാനിയുമായി കരാര്‍ ഇല്ലെന്നും എംഎം മണി വ്യക്തമാക്കി.

ഒരു രൂപയ്ക്ക് വൈദ്യുതി കിട്ടുമെന്ന് പറഞ്ഞത് വിഡ്ഢിത്തമാണ്. ഇത് ചെന്നിത്തലയുടെ മറ്റൊരു തട്ടിപ്പ് മാത്രമാണ്. എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒളിച്ചു വെക്കേണ്ട കാര്യമില്ലെന്നും എം എം മണി വ്യക്തമാക്കി.

യാതൊരു വിധകരാറും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി കെ.എസ്.ഇ.ബി.ഏര്‍പ്പെട്ടിട്ടില്ല. എസ്ഇസിഐ കരാര്‍ ഒപ്പുവെച്ചത് അദാനിയടക്കം 20ഓളം കമ്പനികളുമായാണ്. കരാറിന്റെ ഒരു ഭാഗം മാത്രമേ അദാനി വിന്റ് പവറിന് ലഭിച്ചിട്ടുള്ളൂ.
യൂണിറ്റിന് 1.99രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ടെണ്ടര്‍ നിരക്ക് ലഭിച്ചത് രാജസ്ഥാന്‍ സര്‍ക്കാരിന് പക്ഷെ പദ്ധതി നിലവില്‍ വരിക 2023 ല്‍ മാത്രമാണ്.

സോളാര്‍ എനര്‍ജിയില്‍ നിന്ന് ഒരു യൂണിറ്റ് വൈദ്യുതിക്ക് നിലവില്‍ മൂന്ന് രൂപയാണ് കേരളത്തില്‍ ചിലവ്. കമ്പോളത്തില്‍ യൂണിറ്റിന് 1.99 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതയല്ല. എസ്ഇസിഐ യുമായി കെഎസ്ഇബി രണ്ട് കരാറുകള്‍ ഒപ്പിട്ടുവെന്നും എംഎം മണി പറഞ്ഞു.

വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പുതിയ ആരോപണം. എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് വൈദ്യുത വകുപ്പ് മന്ത്രിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News