പവർക്കട്ട്‌ ഇല്ലാത്തതിൽ അസൂയയുണ്ടാകും; നുണപ്രചരണങ്ങൾക്ക്‌ മറുപടി നൽകുന്ന ജനങ്ങളാണ്‌ ഇടതുപക്ഷത്തിന്റെ ശക്‌തി

പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഇല്ലാത്ത അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയതെന്നും അതില്‍ പ്രതിപക്ഷത്തിന്‌ അസൂയയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ്‌ അദാനിയുമായി വൈദ്യുത വിതരണകരാരെന്നും പറഞ്ഞ്‌ പ്രതിപക്ഷനേതാവ്‌ വരുന്നത്‌. പ്രതിപക്ഷം കരുതിവെച്ച ബോംബ്‌ ഇതാണെങ്കിൽ അതും ചീറ്റി. എന്നും സത്യം വിളിച്ചുപറയുന്ന ജനങ്ങളാണ്‌ ഇടതുപക്ഷത്തിന്റെ ശക്‌തിയെന്നും വേറെ പി ആർ ഏജൻസികൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വൈദ്യുതി വാങ്ങല്‍ കരാറും കെഎസ്ഇബി വെബ്‌സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണം തുടങ്ങിവെച്ചത് കോണ്‍ഗ്രസാണ്. അത് പൂര്‍ത്തിയാക്കുന്നത് ബിജെപിയാണ്. കേരളം ഇന്ന് വൈദ്യുതിരംഗത്ത് മികച്ച പുരോഗതി ഉണ്ടാക്കിയത്‌ തകര്‍ക്കണം എന്ന് ആഗ്രഹമുണ്ടാകും.

പവർക്കട്ടും ലോഡ്‌ഷെഡ്ഡിങും ഇല്ലാത്തതിന്‌ വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ചുകാണിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിനും സിപിഐ എമ്മിനും എതിരെ നുണപ്രചരണങ്ങള്‍ നടത്താനാണ് പ്രതിപക്ഷവും അവര്‍ക്കു പിന്തുണ നല്‍കുന്ന ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ഈ നുണ പ്രചരണങ്ങള്‍ക്കുള്ള മറുപടികള്‍ നല്‍കാന്‍ എല്‍ഡിഎഫിനോ സിപിഐ എമ്മിനോ ഒരു ഇടനിലക്കാരന്റെയും സഹായം ആവശ്യമില്ല. സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കേരളത്തിലെ സാധാരണ ജനങ്ങളാണ് ഞങ്ങളുടെ പിന്‍ബലം. നുണപ്രചാരകര്‍ക്കുള്ള മറുപടികള്‍ അവരാണ് നല്‍കുന്നത്. പാര്‍ടിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും കാവലായി പ്രതിരോധത്തിന്റെ കോട്ടയായി മാറുന്നത് അവരാണ്.

ഈ കരുത്തുള്ളപ്പോള്‍ എന്തിനാണ് പിആര്‍ ഏജന്‍സിയുടെ ഇടനിലയെന്നും മുഖ്യമന്ത്രി ചോദിച്ചു. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച കരാർ റദ്ദാക്കിയെന്ന്‌ വ്യവസായ സെക്രട്ടറിതന്നെ വ്യക്‌തമാക്കിയതാണ്‌. മലയാള മനോരമ പറയുന്നതാണ്‌ ചെന്നിത്തല ഏറ്റുപറയുന്നത്‌. മനോരമ ഇത്തരത്തിൽ അധപതിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News