സൗജന്യ നിയമ സഹായ വേദി തിരുവനന്തപുരത്ത്

നവീകരിച്ച ലീഗൽ എയിഡ് ക്ലിനിക് മാർ ഗ്രീഗോറിയോസ് ലോ കോളേജിൽ ഉദ്ഘാടനം ചെയ്തു
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രീഗോറിയോസ് ലോ കോളേജിലെ നവീകരിച്ച സൗജന്യ നിയമ സഹായ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്‌ജുമായ ശ്രീമതി ജുബിയ എ.,നിർവഹിച്ചു.

കുടുംബ പ്രശ്നങ്ങൾ, വസ്തു തർക്കങ്ങൾ , ഗാർഹിക പീഡനങ്ങൾ , തൊഴിൽ തർക്കങ്ങൾ , കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ , വിദ്യുച്ഛക്തി , വെള്ളം , ടെലഫോൺ , ഇൻഷുറൻസ് , ആശുപത്രി , ശുചിത്വം , വിദ്യാഭ്യാസം , ഗതാഗതം , തുടങ്ങിയ പൊതുജന സേവനങ്ങൾ ,സംബന്ധിച്ച പരാതികൾ , മനുഷ്യാവകാശ ലംഘനങ്ങൾ , ഉപഭോക്‌തൃ തർക്കങ്ങൾ , അപകട ഇൻഷുറൻസ് ക്ലെയിമുകൾ , രാജിയാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ തുടങ്ങിയവക്ക് ഇവിടെ പരിഹാരം തേടാവുന്നതാണ് . എല്ലാ സ്ത്രീകളും വരുമാനപരിധിയില്ലാതെ, കുട്ടികൾ , ശാരീരിക മാനസിക വൈകല്യങ്ങൾ ഉള്ളവർ , കസ്റ്റഡിയിൽ ഉള്ളവർ , വിചാരണ തടവുകാർ , പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ , പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർ , വ്യവസായ മേഘലയിൽ തൊഴിൽ ചെയ്യുന്നവർ , ഭിക്ഷാടകർ , വയോജനങ്ങൾ , വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ള പുരുഷന്മാർ തുടങ്ങിയവർ ഈ സൗജന്യ നിയമ സഹായത്തിന് അർഹരാണ് .

തിങ്കൾ മുതൽ വെള്ളിവരെ രാവിലെ പത്തുമണി മുതൽ ഒരു മണി വരെ ഈ സേവനങ്ങൾ ഇവിടെ ലഭ്യമാകും. എല്ലാ ഒന്നാമത്തെ ശനിയാഴ്ചയും അദാലത്തും സംഘടിപ്പിക്കാനാണ് തീരുമാനം. ഉദ്ഘാടന ചടങ്ങിൽ നാലാഞ്ചിറ വാർഡ് കൗൺസിലർ ശ്രീമാൻ ജോൺസൻ ജോസഫ് ആശംസകൾ അറിയിച്ചു. കോളേജ് ഡയറക്ടർ ഫാ . ഡോ . കോശി ഐസക് പുന്നമൂട്ടിൽ , പ്രിൻസിപ്പൽ പ്രൊഫ്. ഡോ . ജോൺ പി സി , കോളേജ് ലീഗൽ എയിഡ് ക്ലിനിക് കോഓർഡിനേറ്റർ ശ്രീമതി ഉഷാകുമാരി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News