കൊവിഡ് ബാധ: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നു.

എന്നാൽ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിൻ അറിയിച്ചു.

ലോകകപ്പിന്റെ പത്താം വാർഷിക ദിനത്തിൽ ഇന്ത്യക്കാർക്കും സഹതാരങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ടുള്ള ട്വീറ്റ്റിലാണ് ആശുപത്രിയിൽ പ്രവേശിക്കുന്നതിനെ പറ്റി സച്ചിൻ പരാമർശിച്ചത്.

ഡോക്ടർമാരുടെ ഉപദേശ പ്രകാരം ആശുപത്രിയിലേക്ക് മാറിയെന്നും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും സച്ചിൻ ട്വീട്ടിൽ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here