പാലക്കാട് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തുമരിച്ചു.

പുലര്‍ച്ചെ നാലേ മുക്കാലിനായിരുന്നു അപകടം. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീ പടരാന്‍ ഇടയാക്കിയത്. ടാങ്കറില്‍ 18 ടണ്‍ ഇന്ധനമുണ്ടായിരുന്നതായാണ് വിവരം.

മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്നിശമനസേന യൂണിറ്റുകളെത്തി തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News