
കെഎസ്ഇബിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മറ്റൊരു ആരോപണം കൂടെ പൊളിയുന്നു. കെഎസ്ഇബി അദാനിയുമായി 25 വര്‍ഷത്തേക്ക് 8850 കോടി രൂപയുടെ കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടുവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.
എന്നാല്‍ കെഎസ്ഇബി ഇത്തരത്തില്‍ യാതൊരു എഗ്രിമെന്‍റിലും ഏര്‍പ്പെട്ടിട്ടില്ലെന്നും കേന്ദ്രഗവണ്‍മെന്‍റ് സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായാണ് കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടതെന്നുമാണ് വൈദ്യുതമന്ത്രി എംഎ മണി പറഞ്ഞത്.
രാജ്യത്ത് എവിടെയും പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ഒരുരൂപ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നില്ലെന്നും ഒരു രൂപയ്ക്ക് വൈദ്യുതി കിട്ടുമെന്ന് പറഞ്ഞത് വിഡ്ഢിത്തമാണെന്നും ഇത് ചെന്നിത്തലയുടെ മറ്റൊരു തട്ടിപ്പ് മാത്രമാണെന്നും
എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഒളിച്ചു വെക്കേണ്ട കാര്യമില്ലെന്നും എം എം മണി വ്യക്തമാക്കി. എസ്ഇസിഐയുമായി കെഎസ്ഇബി രണ്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും.
കേന്ദ്ര സ്ഥാപനമായ എസ്ഇസിഐ ഉപകരാര്‍ നല്‍കിയ നിരവധി സ്ഥാപനങ്ങളില്‍ ഒന്നുമാത്രമാണ് അദിയുടെ കമ്പനിയെന്നും എംഎം മണി പറഞ്ഞു. സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നിശ്ചിത ശതമാനം കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ നിന്നും വാങ്ങണമെന്നത് നിയമമാണെന്നും ഈ നിയമം പാലിച്ചില്ലെങ്കില്‍ വലിയ തോതില്‍ പിഴനല്‍കേണ്ടിവരുമെന്നതുമാണ് നിയമം ഇതിന്‍റെ ഭാഗമായാണ് കേരളം കേന്ദ്ര വൈദ്യുത സ്ഥാപനുമായി കരാറില്‍ ഏര്‍പ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here