യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടു ; എംഎം മണി

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക് ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ പ്രകാരം വൈദ്യുതിക്ക് യൂണിറ്റിന് 3.69 രൂപയും 4.15 രൂപയും ആയിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ കരാര്‍ ആദായകരമെന്നും മന്ത്രി വ്യക്തമാക്കി.

ചെറുകിട ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് ഒരു രൂപക്ക് വൈദ്യുതി ലഭിക്കും എന്നത് വസ്തുതാ വിരുദ്ധമാണ്. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് നിരക്ക് യൂണിറ്റിന് 5.95 രൂപയാണ്. റിന്യൂവബിള്‍ എനര്‍ജി വാങ്ങലുമായി ബന്ധപ്പെട്ട് ഹ്രസ്വകാല കരാര്‍ ഇല്ല ദീര്‍ഘകാലകരാറുകള്‍ മാത്രമേ ഉള്ളൂ.

അദാനി ഗ്രീന്‍ എനര്‍ജിയുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ പവര്‍ കോര്‍പ്പറേഷനുമായി ആണ്. കരാര്‍ കെഎസ്ഇബിയുടെ വെബ് സൈറ്റില്‍ മുന്‍പേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
എസ്ഇസിഐ ടെന്‍ഡര്‍ നടപടികളിലൂടെ അദാനിയെ തിരഞ്ഞെടുത്തു. യാതൊരു വിധകരാറും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി ഏര്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി എം എം മണി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതമാണ്. അദാനിയുമായി കരാര്‍ ഇല്ലെന്നും എംഎം മണി വ്യക്തമാക്കി.

ഒരു രൂപയ്ക്ക് വൈദ്യുതി കിട്ടുമെന്ന് പറഞ്ഞത് വിഡ്ഢിത്തമാണ്. ഇത് ചെന്നിത്തലയുടെ മറ്റൊരു തട്ടിപ്പ് മാത്രമാണ്. എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒളിച്ചു വെക്കേണ്ട കാര്യമില്ലെന്നും എം എം മണി വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പുതിയ ആരോപണം. എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് വൈദ്യുത വകുപ്പ് മന്ത്രിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുകയാണ്. എംഎം മണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News