
തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ഏപ്രില്‍ 2, 3 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഓരോ നിയോജക മണ്ഡലങ്ങളിലും സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെത്തിയാണ് ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തേണ്ടത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തപാല്‍ മാര്‍ഗം അയച്ചിരുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ക്കാണ് ഈ വര്‍ഷം പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പോളിംഗുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുളളവരും ഈ അവസരം പ്രയോജനപ്പെടുത്തി സമ്മതിദാനാവകാശം വിനിയോഗിക്കണണമെന്നു കലക്ടര്‍ അറിയിച്ചു.
കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഏറനാട് നിയോജക മണ്ഡലത്തില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നിലമ്ബൂര്‍ നിയോജക മണ്ഡലത്തില്‍ നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മഞ്ചേരി നിയോജക മണ്ഡലത്തില്‍ മഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍, മങ്കട നിയോജക മണ്ഡലത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് രാമപുരം, മലപ്പുറം നിയോജക മണ്ഡലത്തില്‍ സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ ഓഫീസ്, വേങ്ങര നിയോജക മണ്ഡലത്തില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലെ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ തിരൂരങ്ങാടി എസ്.എസ്.എം.ഒ അറബിക് കോളേജ്, താനൂര്‍ നിയോജക മണ്ഡലത്തില്‍ താനൂര്‍ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്, തിരൂര്‍ നിയോജക മണ്ഡലത്തില്‍ തിരൂര്‍ ജി.എം.യു.പി.എസ്, കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്, തവനൂര്‍ നിയോജക മണ്ഡലത്തില്‍ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് എ.ഇ.ടി, പൊന്നാനി നിയോജക മണ്ഡലത്തില്‍ പൊന്നാനി എ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുളളത്. വോട്ടര്‍ക്ക് രഹസ്യ സ്വഭാവത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിംഗ് ബൂത്തില്‍ ഒരുക്കുന്ന വിധത്തില്‍ പ്രത്യേക വോട്ടിംഗ് കമ്ബാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. ജില്ലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഓരോ കേന്ദ്രത്തിന്റെയും ചുമതല.
വോട്ടു ചെയ്യാനെത്തുമ്ബോള്‍ തിരിച്ചറിയല്‍ രേഖയും നിയമന ഉത്തരവും കൂടെ കരുതണം. നിലവില്‍ ഫോറം 12 ല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ സൗകര്യം പ്രയോജനപ്പെടു ത്താന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ അപേക്ഷ പ്രകാരം തപാല്‍മാര്‍ഗം ബാലറ്റ് അയച്ച് നല്‍കും. ഇതര ജില്ലകളില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥരുടെ വോട്ട് തപാല്‍ മാര്‍ഗം സ്വീകരിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ 8 വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് സ്വീകരിക്കുകയെന്നും കലക്ടര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here