ഒരു ജനതയെ ഒരിക്കലും പട്ടിണിക്കിടാത്ത ഭരണാധികാരിയാണ് ഏറ്റവുംമികച്ച ഭരണാധികാരി, കേരള ജനത അതിന്ന് നന്നായി തിരിച്ചറിയുന്നുണ്ട് ; പ്രൊഫ.വി.മധുസൂദനന്‍ നായര്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിനെയും മികച്ച ഭരണത്തെ അഭിനന്ദിച്ച് കവി വി. മധസൂദനന്‍ നായര്‍. ഒരു ജനതയെ ഒരിക്കലും പട്ടിണിക്കിടാത്ത ഭരണാധികാരിയാണ് ഏറ്റവുംമികച്ച ഭരണാധികാരി. കേരള ജനത അതിന്ന് നന്നായി തിരിച്ചറിയുന്നുണ്ടെന്നും മധുസൂദനന്‍ നായര്‍ പറഞ്ഞു.

വ്യക്തിയിലെ സമൂഹ മനുഷ്യന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് സാധാരണക്കാര്‍ക്കിടയില്‍ നിന്നു വന്നവര്‍ക്കു മാത്രമേ സാമൂഹിക പ്രതിബദ്ധതയോടെ അവര്‍ക്കുവേണ്ടി പലതും ചെയ്യാന്‍ കഴിയുകയുള്ളൂ.

സര്‍വ മേഖലകളിലും കേരളം ലോകത്തിനു മാതൃകയായത് ഇത്തരം സമൂഹ മനുഷ്യര്‍ ഇവിടെ കരുതലോടെയുള്ളതുകൊണ്ടാണെന്നും പ്രൊഫ.വി.മധുസൂദനന്‍ നായര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News